test del 4 copy of del 3
മഞ്ഞു മൂടിയ സമയം, കുടുംബം ഓർമയായത് ഒരു നിമിഷം കൊണ്ട്; അവർ പോയി വീട് പണിതു പൂർത്തിയാക്കാനാകാതെ..

ബത്തേരി∙ ചീരാൽ പഴൂർ ഗവ. എയുപി സ്കൂളിനോടു ചേർന്നു ജീർണാവസ്ഥയിലുള്ള കൊച്ചു വീടിന്റെ ചുറ്റുവരാന്തയിൽ വിതുമ്പാൻ പോലുമാകാതെ ദൂരെയെവിടെയോ നോക്കിയിരിക്കുകയാണ് അറുമുഖൻ. അറുമുഖന്റെ ഭാര്യ ലീലയുടെ അലമുറയിട്ടുള്ള നിലവിളി സ്കൂൾ മുറ്റം വരെ കേൾക്കാം. പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ മകൻ ബാബുവും (നാരായണൻ) ഭാര്യ ഷിജിയും കൊച്ചുമകൻ അമലും ഇനി ഇല്ലെന്ന സത്യം ഈ ദമ്പതികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല. അച്ഛനും അമ്മയും പോകാനൊരുങ്ങിയപ്പോൾ പത്താംക്ലാസുകാരൻ അമലും ഒപ്പം കൂടുകയായിരുന്നു. ബസിൽ പോയാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിലും ബാബു ഓട്ടോറിക്ഷയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. കോടമഞ്ഞു നിറഞ്ഞു കിടന്ന റോഡിൽ അതിശക്തമായ കൂട്ടിയിടിയാണ് ബസും ഓട്ടോറിക്ഷയും തമ്മിലുണ്ടായത്. ബാബു തൽക്ഷണം മരിച്ചു. ഷിജിയേയും അമലിനേയും ഉടൻ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് 2 കിലോമീറ്റർ മാറിയുള്ള നമ്പിക്കൊല്ലിയിൽ വർഷങ്ങളായി ഓട്ടോ ഡ്രൈവറാണ് ബാബു. പഴൂർ സെന്റ് ആന്റണീസ് എയുപി സ്കൂളിലെ നഴ്സറി വിഭാഗത്തിൽ താക്കാലിക ആയയാണ് ഷിജി. സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുട്ടികളുമൊക്കെ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു ബത്തേരി∙ പഴയ വൈത്തിരിയിൽ ദേശീയപാത 766ൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ ദമ്പതികളും മകനും മരിച്ചു. ചീരാൽ പഴൂർ മൂച്ചയിൽ ബാബു എന്ന നാരായണൻ (44), ഭാര്യ ഷിജി (40), ഇവരുടെ മകൻ അമൽ(15) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്കു വരികയായിരുന്നു കെഎസ്ആർടിസി മിന്നൽ ബസ്. ബാബുവിന്റെ ചികിത്സാർഥം കോഴിക്കോട്ടെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ഓട്ടോറിക്ഷയിലുള്ള കുടുംബം. റോഡിൽ മഞ്ഞു നിറഞ്ഞ കാലാവസ്ഥയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Source link


