NEWS

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി


കൊച്ചി: ശബരിമല സ്വ‌ർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി കേരള ഹൈക്കോടതി. മാർച്ച് 26ന് കേസ് പരിഗണിച്ച കോടതി അന്വേഷണത്തിൽ സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്ന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ശാസ്‌ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതാണ് അന്വേഷണത്തിലെ തടസം. ഏപ്രിൽ അവസാനവാരത്തോടെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിശോധനാഫലം മെയ് പകുതി കഴിഞ്ഞിട്ടും വന്നിട്ടില്ലെന്നാണ് വിവരം. ജംഷഡ്‌പൂർ ലാബിൽനിന്നാണ് പരിശോധനാ ഫലം വരേണ്ടത്. പത്ത് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഫലം ലഭിച്ചുകഴിഞ്ഞാൽ സ്വർണക്കൊള്ളയുടെ സ്വഭാവം മനസിലാകുമെന്ന് എസ്‌ഐടി ഇന്ന് കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ഈ മാസം അവസാനത്തേക്ക് കേസ് പരിഗണിക്കാനായി മാറ്റിയത്. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കോടതിയിൽ ഇന്ന് സമർപ്പിച്ചു.


Source link
NEWS

Back to top button