NEWS

മല എലിയെ പ്രസവിച്ച പോലെ, ആശ പ്രവർത്തകരുടെ ഓണറേറിയം വർദ്ധനയെ പരിഹസിച്ച് കെഎൻ ബാലഗോപാൽ


തിരുവനന്തപുരം: ആശ പ്രവർത്തകരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് മുൻമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ തീരുമാനം മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയെന്ന് ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകി.


Source link
NEWS

Back to top button