test del 5 copy of del 3
അധികാരമേറ്റ് വി.ഡി.സതീശൻ, യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെ 5 നിർദേശങ്ങൾ– പ്രധാനവാർത്തകൾ

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതാണ് ഇന്നത്തെ മുഖ്യവാർത്ത. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അഞ്ച് നിർദേശങ്ങൾ നൽകിയെന്ന വാർത്തയും പുറത്തുവന്നു. അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചതും വലിയ വാർത്തയായി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ.യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അഞ്ച് നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ട്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള 5 നിർദേശങ്ങളാണ് നൽകിയത്. യുഎസിന്റെ ഉപരോധങ്ങളെയും നയങ്ങളെയും തുടർന്ന് ഇറാനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ യുഎസ് വിസമ്മതിച്ചെന്നും ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.കർണാടക കുടക് കുശാൽനഗറിലെ ദുബാരെ ആനപരിപാലന കേന്ദ്രത്തിൽ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരിയായ ചെന്നൈ സ്വദേശിനി ജിന്നു (33) ആണ് മരിച്ചത്. ദുബാരെ ആന ക്യാംപിൽ പുഴയിൽ ആനയെ കുളിപ്പിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, ആനകളായ കാഞ്ചനും മാർത്താണ്ഡയും ഏറ്റുമുട്ടി. അതിനിടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ ആനയ്ക്ക് അടിയിലായിപ്പോയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചത്.
Source link


