test del 4 copy of del 3

മുന്നിൽ ‘അംബാനി’ മാത്രം, എച്ച്ഡിഎഫ്സിയെ മറികടന്ന് ഇന്ത്യൻ കമ്പനികളിൽ രണ്ടാമനായി എയർടെൽ, അവസാന മണിക്കൂറിൽ ‘വിസ്മയം’


ഇന്ത്യൻ കമ്പനികളിൽ രണ്ടാമനായി ഭാരതി എയർടെൽ. രാജ്യത്ത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം എച്ച്ഡിഎഫ്സി ബാങ്കിനെ മറികടന്നു എയർടെൽ സ്വന്തമാക്കി. മുന്നിലുള്ളത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മാത്രം. എയർടെൽ ഓഹരികൾ 1.72 ശതമാനം നേട്ടത്തിൽ 1938.10 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇത് വിപണി മൂല്യത്തിൽ നേരിയ കുറവുണ്ടാക്കി. എയർടെല്ലിന്റെ വിപണി മൂല്യം നിലവിൽ 11.80 ലക്ഷം കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റേത് 11.83 ലക്ഷം കോടി രൂപയും. എച്ച്ഡിഎഫ്സി ബാങ്കിനേക്കാൾ 3280 കോടി രൂപ മാത്രം കുറവ്. അതായത് ക്ലോസിങ് കണക്കുകൾ പ്രകാരം ഇപ്പോഴും എച്ച്ഡിഎഫ്സി ബാങ്ക് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസിന് 18 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണുള്ളത്. നാലാം പാദത്തിൽ നഷ്ടം


Source link

Back to top button