test del 4 copy of del 3

ആരവങ്ങളില്ല, ആൾക്കൂട്ടമില്ല, ഇന്ദിരാഗാന്ധിയെ അധ്യക്ഷയായി തിരഞ്ഞെടുത്ത ഓഫിസ്; 7 ജന്തർമന്തറിന്റെ പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്


ആരവങ്ങളില്ല, ആൾക്കൂട്ടമില്ല. 1959ൽ ഇന്ദിരാഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുത്ത പാർട്ടി ഓഫിസിന്റെ മുറ്റത്ത് ഇന്ന് അണികളുടെ നിഴൽ പോലുമില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ വർഷം മുതൽ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജന്തർമന്തറിലെ ഏഴാം നമ്പർ ബംഗ്ലാവ് തിരിച്ചുപിടിക്കാൻ കളത്തിൽ ഇറങ്ങിയിരിക്കുകയാണു കോൺഗ്രസ്. കെട്ടിടം മറ്റാർക്കും കൈമാറരുതെന്നു സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു പാർട്ടി നൽകിയ ഹർജിയിൽ‌ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസയച്ചു.ഉടമസ്ഥാവകാശം 1956ൽ ഏഴാം നമ്പർ ബംഗ്ലാവ് കേന്ദ്ര സർക്കാർ കോൺഗ്രസിനു പാർട്ടി ആസ്ഥാനമായി അനുവദിച്ചുനൽകി. 1959ൽ അതിന്റെ വിലയായി 6,10,700 രൂപയും അധിക പ്രീമിയമായി 96,962 രൂപയും വസതിയെന്നതു സ്ഥിരം ഓഫിസാക്കി മാറ്റാൻ 4,849 രൂപയും സർക്കാരിലേക്ക് അടച്ചെന്നു പാർട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ട്. 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ സർക്കാർ പാർട്ടിക്കു നൽകിയില്ലെന്നാണു കോൺഗ്രസിന്റെ വാദം. അയലത്ത് കേരള ഹൗസ് 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡൽ‌ഹിയിലെത്തിയ സർദാർ ധരം സിങ് സേത്തി, ശോഭ സിങ്, ബൈശാഖ സിങ്, നാരായണൻ സിങ് എന്നിവരാണു ജന്തർമന്തർ റോഡിലെ കെട്ടിടങ്ങൾ നിർമിച്ചത്. അതിൽ ഏഴാം നമ്പർ ബംഗ്ലാവ് നിർമിച്ചതു സേത്തിയായിരുന്നു. അതിനോട് ചേർന്നു ശോഭ സിങ് നിർ‌മിച്ച കെട്ടിടമാണ് ഇന്നത്തെ കേരള ഹൗസ്.


Source link

Back to top button