NATIIONAL

വെങ്കിയുടെ ഫിഫ്റ്റിയിൽ ആർസിബി ‘വെട്രി’; അർധസെഞ്ചറിക്ക് പിന്നാലെ വിജയിനെ അനുകരിച്ച് താരം– വൈറൽ വിഡിയോ


ധരംശാല ∙ ഐപിഎലിൽ ഈ സീസണിൽ പ്ലേഓഫിൽ കടക്കുന്ന ആദ്യ ടീമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ 23 റൺസ് ജയം നേടിയാണ് നിലവിലെ ചാംപ്യന്മാരായ ആർസിബി പ്ലേഓഫ് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് 199 റൺസ് നേടാനേ സാധിച്ചുള്ളൂ. വെടിക്കെട്ട് അർധസെഞ്ചറി നേടിയ വെങ്കടേഷ് അയ്യരാണ് പ്ലെയർ ഓഫ് ദ് മാച്ച്. അർധസെഞ്ചറി തികച്ചതിനു പിന്നാലെ വെങ്കടേഷ് അയ്യർ നടത്തിയ ആഘോഷപ്രകടനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ സിനിമകളിൽ കാണിച്ച ആംഗ്യം അനുകരിച്ചായിരുന്നു വെങ്കടേഷിന്റെ ആഘോഷം. 17–ാം ഓവറിൽ പഞ്ചാബ് പേസർ ലോക്കി ഫെർഗൂസണെ സിക്സർ പറത്തിയാണ് വെങ്കടേഷ് ഈ സീസണിൽ തന്റെ ആദ്യ അർധസെഞ്ചറിയും ഐപിഎലിൽ 13–ാം അർധസെഞ്ചറിയും നേടിയത്. തൊട്ടുപിന്നാലെ ബാറ്റു താഴെ വച്ച് രണ്ടു കയ്യും ഉയർത്തി വിലങ്ങനെ വച്ചാണ് വെങ്കടേഷ് ആഘോഷിച്ചത്. ‘മെർസൽ’ എന്ന ചിത്രത്തിലൂടെ വിജയ് പ്രശസ്തമാക്കിയ ആംഗ്യമാണിത്.


Source link

Back to top button