test del 3

‘ഞാൻ ട്രാപ്പിലായി, ശ്വാസംമുട്ടുന്നു; എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ പ്ലീസ്’; ട്വിഷയുടെ അവസാനസന്ദേശങ്ങൾ പുറത്ത്


ഭോപാൽ∙ ‘എനിക്കിവിടെ ശ്വാസംമുട്ടുന്നു. എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ നാളെ വരുമോ പ്ലീസ്’… മധ്യപ്രദേശിലെ ഭോപാലിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട ട്വിഷ ശർമ മാതാവിനയച്ച അവസാനത്തെ സന്ദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭോപാൽ സ്വദേശി സമർഥ് സിങ്ങുമായി 2025 ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.‘എന്തിനാണ് എന്നെ ഭോപാലിലേക്ക് അയച്ചത്. സമർഥ് എന്നോടു സംസാരിക്കുന്നതുപോലുമില്ല. പഴയ നാടകം വീണ്ടും തുടങ്ങാനാണ് അയാൾ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. എന്റെ ജീവിതം നരകതുല്യമായി. ഇവിടെനിന്ന് നാളെ എന്നെ കൊണ്ടുപോകാൻ വരൂ.’–ട്വിഷ വാട്സാപ്പിൽ അമ്മയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ട്വിഷ ഗർഭം ധരിച്ചത് മറ്റാരുടെയോ കുഞ്ഞിനെയാണെന്ന് ഭർതൃവീട്ടുകാർ ആരോപിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള സൂചനകളും സന്ദേശത്തിലുണ്ട്.താൻ ട്രാപ്പിൽ പെട്ടെന്നും നീയെങ്കിലും കെണിയിൽ പെടരുതെന്നും ഒരു സുഹൃത്തിനയച്ച സന്ദേശത്തിലും ട്വിഷ പറയുന്നു. ‘ വിവാഹം കഴിക്കാൻ തോന്നുന്നുവെന്നത് കൊണ്ടു മാത്രം വിവാഹം കഴിക്കരുത്. ആലോചിച്ചു തീരുമാനങ്ങളെടുക്കണം. ഞാൻ ട്രാപ്പിലായി. നീയെങ്കിലും പെടരുത്. ഇപ്പോൾ കൂടുതൽ പറയാനാവില്ല.’–മേയ് 7ന് ട്വിഷ സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.


Source link

Back to top button