test del 3
സെയിൽസ്മാനും സെക്യൂരിറ്റിയായിരുന്ന ഒ.ജെ.ജനീഷ്; യുവജനങ്ങളുടെ കാവലാൾ: ‘കൊടും യങ് ’മിനിസ്റ്റർ

കൊടുങ്ങല്ലൂർ ∙ ലീഡറുടെ രാഷ്ട്രീയ തട്ടകത്തിൽ നിന്നു സാധാരണ കോൺഗ്രസ് പ്രവർത്തകനായി ഉയർന്നു വന്ന ഒ.ജെ.ജനീഷിന് എല്ലാം യാദൃച്ഛികം. ഒപ്പം നിയോഗവും. കൂവപ്പടി ഗവ. പോളിടെക്നിക് കോളജിൽ പഠിക്കുന്ന കാലത്താണ് കെഎസ്യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൃശൂർ ഗവ. ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ആയി. ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസും തുടങ്ങി. ഈ കാലയളവിൽ ആദ്യമായി എത്തിയതാണ് ഒരു ദിവസത്തേക്ക് മാത്രമായി കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ അപ്രതീക്ഷിത ചുമതല. പിന്നീട് ഇതേ സ്ഥാനം തേടിയെത്തുകയും ചെയ്തു.മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന വി.കെ.രാജന്റെ മകനും സിറ്റിങ് എംഎൽഎയുമായ വി.ആർ.സുനിൽ കുമാറിനെ കീഴടക്കാൻ കഴിയുമോ എന്ന ചർച്ച ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും ഒന്നാം ഘട്ട പ്രചാരണം പിന്നിട്ടപ്പോൾ തന്നെ ജനീഷ് ജനപ്രീതി നേടി. ഒടുവിൽ വിജയശ്രീലാളിതനായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നന്ദിപ്രകടന പരിപാടികളിൽ പങ്കെടുക്കുന്ന വേളയിലാണ് തിരുവനന്തപുരത്തെത്താൻ സന്ദേശം ലഭിക്കുന്നത്.അമ്മയുടെ കഷ്ടപ്പാടുകൾക്കും കുടുംബത്തിനും താങ്ങായി ഒട്ടേറെ പാർട്ടൈം ജോലികളാണ് അക്കാലത്ത് ജനീഷ് ചെയ്തത്. ആദ്യം വ്യവസായ സ്ഥാപനത്തിൽ വൈകിട്ട് മുതൽ പുലർച്ചെ വരെയുള്ള ജോലി. ഉറക്കമില്ലായ്മ പ്രശ്നമായതോടെ അതു മതിയാക്കി പെരുമ്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തക വിൽപനശാലയിൽ സായാഹ്ന സെയിൽസ്മാൻ. ശനി, ഞായർ ദിനങ്ങളിൽ ആലുവയിലെ ഇന്റർനെറ്റ് കഫേയിൽ സഹായി. പിന്നാലെ സൈക്കിൾ കടയിലെ സെയിൽസ്മാൻ മുതൽ സുരക്ഷാ ജീവനക്കാരന്റെ (സെക്യൂരിറ്റി) ജോലി വരെ ചെയ്തു. പെരുമ്പാവൂർ ഗവ.പോളിടെക്നിക് കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുരംഗത്ത് സജീവമാകുന്നത്. മികച്ച പ്രസംഗകനും സംഘാടകനും അഭിഭാഷകനുമാണ് ജനീഷ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമ നേടിയ ശേഷം തൃശൂർ ഗവ. ലോ കോളജിൽ നിന്നാണ് ബിബിഎ എൽഎൽബി ബിരുദം നേടിയത്.
Source link


