സതീശൻ മന്ത്രിസഭ റെഡി; മുഖ്യനും മന്ത്രിമാർക്കും ലഭിക്കുന്ന ശമ്പളവും കാത്തിരിക്കുന്ന ആനുകൂല്യങ്ങളും അറിയാം

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉള്ളത്. പത്ത് വർഷത്തെ ഇടത് സർക്കാർ ഭരണത്തിനുശേഷമാണ് വമ്പിച്ച വിജയത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. പുതുമുഖങ്ങൾ ഏറെയുള്ള പുതിയ സർക്കാരിന്റെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് വിശദമായി പരിശോധിക്കാം. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്ത് 1,85,000 രൂപയാണ് മാസംതോറും ലഭിക്കുക. യാത്രയ്ക്കായി ഔദ്യോഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. ഇതിനുപുറമേ ട്രെയിൻ-വിമാനയാത്രകൾക്ക് പ്രത്യേക യാത്രാ അലവൻസുകളും സൗകര്യങ്ങളും ഉണ്ടാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷനും ലഭിക്കും. ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഈ ബംഗ്ലാവിന് 24 മണിക്കൂറും കനത്ത സുരക്ഷയും ഉണ്ടായിരിക്കും.
Source link
NEWS


