test del 3

മുഖ്യമന്ത്രിക്ക് ആശംസകളുമായി കന്നി വിജയത്തിലെ എതിരാളി; അന്നത്തെ പൊടിമീശക്കാരനെ ഓർത്തെടുത്ത് മോഹൻദാസ്


കൊച്ചി ∙ ‘ദാഹനീരായ്, പ്രാണവായുവായ് ഞങ്ങളുണ്ടാകും’, നാലര പതിറ്റാണ്ട് മുൻപ് ക്യാംപസ് തിരഞ്ഞെടുപ്പിൽ തേവര എസ്എച്ച് കോളജിലെ ക്ലാസ്‌ മുറികളിൽ ഒരു പൊടിമീശക്കാരൻ വിദ്യാർഥിയുടെ പ്രസംഗം മുഴങ്ങി. കെഎസ്‌യു – കെഎസ്‌സി സഖ്യത്തെ നിലപാടില്ലാത്ത വെള്ളം പോലെയാണെന്നു പരിഹസിച്ച എസ്എഫ്ഐക്കുള്ള മറുപടിയുമായി രംഗത്തു വന്നത് കെഎസ്‌യു സ്ഥാനാർഥി വി.ഡി.സതീശനായിരുന്നു. ഇന്നു മുഖ്യമന്ത്രിയാകുന്ന വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് ജയത്തിന്റെ പടവുകൾ ആദ്യമായി ചവിട്ടിക്കയറിയത് തേവര കോളജിലെ പ്രീഡിഗ്രി പഠന കാലത്താണ്.മോഹൻദാസ് ക്ലാസിൽ പ്രസംഗിച്ചത് ഇങ്ങനെയാണ്, ‘‘ഞങ്ങൾക്കെതിരെ കെഎസ്‌യു – കെഎസ്‌സി കൂട്ടുകെട്ടാണു മത്സരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളം പോലെ നിറമോ മണമോ രൂപമോ ഇല്ലാത്ത അവസ്ഥയാണ്. ഞങ്ങൾക്ക് വ്യക്തമായ നയങ്ങളുണ്ട്, ഉറച്ച അഭിപ്രായങ്ങളുണ്ട്.’’ ഉടനെത്തി സതീശന്റെ മറുപടി, ‘‘ഞങ്ങൾ ഹൈഡ്രജനും ഓക്സിജനും ചേർന്ന വെള്ളം പോലുള്ള മുന്നണി ആണെന്ന് നിങ്ങളോട് വോട്ട് ചോദിച്ച് മോഹൻദാസ് പറയുകയുണ്ടായല്ലോ. ശരിയാണ്, ഓർത്തു നോക്കൂ, ഓക്സിജനും വെള്ളവുമില്ലാതെ ഇവിടെ ജീവിക്കാനാകുമോ? ഞങ്ങളുടെ മുന്നണിയെ വിജയിപ്പിച്ചാൽ നിങ്ങളുടെ ദാഹനീരായ്, പ്രാണവായുവായി ഞങ്ങൾ ഒപ്പമുണ്ടാകും.’’


Source link

Back to top button