test del 3
എബോള തിരിച്ചെത്തി: കോംഗോയിലും യുഗാണ്ടയിലും ജാഗ്രത, ആഗോള അടിയന്തരാവസ്ഥയെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ/കിൻഷാസ∙ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും യുഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വ്യാപനം ‘രാജ്യാന്തര തലത്തിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ വ്യാപനം പകർച്ചവ്യാധി അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ബുണ്ടിബുഗ്യോ വൈറസ് ആണ് ഇപ്പോഴത്തെ രോഗകാരണം.കോംഗോയുടെ കിഴക്കൻ ഇറ്റൂരി പ്രവിശ്യയിലാണു രോഗബാധ രൂക്ഷം. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതിൽ എട്ടു പേരുടെ രോഗം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. ബുനിയ, റ്വാംപാര, മൊങ്വാലു എന്നീ ആരോഗ്യ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോംഗോ ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ വെള്ളിയാഴ്ച 80 മരണം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 24ന് മരിച്ച ബുനിയയിലെ ഒരു നഴ്സാണ് ആദ്യ രോഗിയെന്നു സംശയിക്കുന്നു. ഇറ്റൂരി പ്രവിശ്യയിൽനിന്നു തലസ്ഥാനമായ കിൻഷാസയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ കോംഗോയിൽനിന്നു യാത്ര ചെയ്തെത്തിയ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. യുഗാണ്ടയിൽ സ്ഥിരീകരിച്ചത് ബുണ്ടിബുഗ്യോ വൈറസ് ആണെന്നും കോംഗോയിൽനിന്നു വന്ന കേസാണെന്നും അധികൃതർ പറഞ്ഞു. മരിച്ചയാളുടെ അടുത്ത ബന്ധു ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റീനിലാക്കി.
Source link


