test del 5 copy of del 3

സിബിഎസ്ഇ സ്കൂളുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കി, രണ്ടെണ്ണം ഇന്ത്യൻ ഭാഷ


ന്യൂഡൽഹി∙ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) സ്കൂളുകളിൽ ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും. തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം.സിബിഎസ്ഇയുടെ പട്ടികയിലുള്ള ഏത് ഭാഷയും സ്കൂളുകൾക്കു തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ വിദേശ ഭാഷകൾ മൂന്നാമത്തെ ഭാഷയായി പഠിക്കാൻ അനുവദിക്കൂ. അല്ലെങ്കിൽ വിദേശ ഭാഷകളെ നാലാമത്തെ ഓപ്ഷനൽ ഭാഷയായി തിരഞ്ഞെടുക്കാം. ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകൾ സിബിഎസ്ഇയുടെ ഭാഷാവിഷയങ്ങളുടെ പട്ടികയിലുണ്ട്.


Source link

Back to top button