test del 4 copy of del 3
‘ടിവികെ സർക്കാർ ഏതു നിമിഷവും താഴെ വീഴും; ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണം’

ചെന്നൈ∙ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാൽ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘തിരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും’’– സ്റ്റാലിൻ പറഞ്ഞു.
Source link


