test del 4 copy of del 3

അമേരിക്കയെ വിശ്വാസമില്ല, ചൈന തന്ത്രപ്രധാന പങ്കാളിയെന്ന് ഇറാൻ


ന്യൂഡൽഹി∙ ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും, അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. കഴിഞ്ഞ മാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 


Source link

Back to top button