test del 3
വി.ഡി.സതീശന് വി.എം.സുധീരന്റെ ഉപദേശം: ‘അടുത്തുകൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണം’

തിരുവനന്തപുരം ∙ അധികാരം വരുമ്പോൾ അടുത്തുകൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഉപദേശിച്ച് മുതിർന്ന നേതാവ് വി.എം.സുധീരൻ. വീട്ടിൽ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു സതീശൻ. പിണറായി വിജയൻ ഉൾപ്പെടെ പലർക്കും ഇക്കാര്യത്തിൽ പാളിച്ച പറ്റിയിട്ടുണ്ടെന്നു സുധീരൻ പറഞ്ഞു. വർഗീയ കക്ഷികളുമായി സന്ധിയില്ല എന്ന സതീശന്റെ നിലപാട് കൃത്യമാണ്. അധികാരത്തിൽ വരുന്നവരെ പ്രീണിപ്പിച്ചു തൻകാര്യം നേടുന്ന സാമുദായിക പ്രമാണിമാർക്കു കീഴ്പ്പെടാതെ കോൺഗ്രസിന്റെ മഹത്വം സതീശൻ ഉയർത്തിപ്പിടിച്ചെന്നും സുധീരൻ അഭിനന്ദിച്ചു. സുധീരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ താൻ വൈസ് പ്രസിഡന്റായിരുന്നുവെന്നും ഗുരുതുല്യനായി കാണുന്നയാൾക്കു ശാസിക്കാനും തിരുത്താനും അവകാശമുണ്ടെന്നും സതീശൻ പറഞ്ഞു. പിന്നീട് ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച സതീശനെ ചാണ്ടി ഉമ്മൻ എംഎൽഎ സ്വീകരിച്ചു. പിന്നീട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സതീശൻ ദർശനം നടത്തി.അസ്വസ്ഥതകളൊന്നും ഇനി വിലപ്പോകില്ലെന്ന് അടൂർ പ്രകാശ് തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ രമേശ് ചെന്നിത്തല പ്രകടിപ്പിച്ചതുപോലുള്ള അസ്വസ്ഥതകളൊന്നും ഇനി വിലപ്പോകില്ലെന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അദ്ദേഹത്തിന്റേത് സ്വാഭാവിക പ്രതിഷേധമാണ്. ആവശ്യമെങ്കിൽ നേതൃത്വം അദ്ദേഹവുമായി സംസാരിക്കും. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും വ്യക്തിപരമായ എതിർപ്പ് മന്ത്രിസഭാ രൂപീകരണത്തെയോ മുന്നണിയെയോ ബാധിക്കില്ല. ഘടക കക്ഷികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തിയാണ് സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. മുന്നണിയിലുള്ള എല്ലാ കക്ഷികൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൂടി കേട്ട ശേഷമാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. ചില പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അത് വരും ദിവസങ്ങളിൽ അവസാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Source link


