test del 4 copy of del 3
വിലക്കുകൾ നീങ്ങി; സൂര്യ ചിത്രം ‘കറുപ്പ്’ പ്രദർശനം തുടങ്ങി

പ്രതിസന്ധികൾ ഒത്തുതീർപ്പാക്കി സൂര്യ നായകനാകുന്ന ‘കറുപ്പ്’ തിയറ്ററുകളിലേക്ക്. രാവിലെ 10 മണി മുതൽ സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും. നേരത്തെ മേയ് 14ന് റിലീസ് ആകേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികൾ കാരണം റദ്ദാക്കിയിരുന്നു. രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കുക ഉണ്ടായി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഷോകൾ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Source link


