LATEST
കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിലിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിലിടിച്ച് അപകടം. പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Source link


