മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍, തിങ്കളാഴ്ച അധികാരമേല്‍ക്കും; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്

തിരുവനന്തപുരം: വി.ഡി സതീശന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി സതീശനും ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സതീശനെ നേതാവായി തീരുമാനിച്ചത്. മുഖ്യമന്ത്രിയായി സതീശനെ തീരുമാനിച്ചതിന് ശേഷമായിരുന്നു യോഗം. ഇതിന് ശേഷം ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട സതീശന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. എംഎല്‍എമാരുടെ പിന്തുണക്കത്തും ഗവര്‍ണക്ക് കൈമാറി. സതീശനെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഒപ്പമാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഗവര്‍ണറെ കാണാന്‍ എത്തിയത്.
Source link


