ഇനി മുന്നിലുള്ളത് മന്ത്രിമാരെ നിശ്ചയിക്കല്‍; രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എന്ത് പദവി നല്‍കും?

തിരുവനന്തപുരം: ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയായി, തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാള് കേരളത്തെ നയിക്കാന്‍ വി.ഡി എന്ന പ്രഖ്യാപനം വന്നു. തര്‍ക്കങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് വി.ഡി സതീശന് എന്ന പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. ഇനി പാര്‍ട്ടിക്ക് മുന്നിലുള്ളത് മന്ത്രിസഭാ രൂപീകരണമാണ്. അതുപോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പിണങ്ങി നില്ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുകയെന്നത്. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അതില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കേണ്ടി വരും. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന എന്നതിനൊപ്പം പരിചയസമ്പന്നരായ നേതാക്കളേയും ഉള്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യങ്ങള്‍ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നതാണ് വെല്ലുവിളി. മുഖ്യമന്ത്രി പ്രഖ്യാപനത്തിലുണ്ടായ കാലതാമസം, തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കണം. തിങ്കളാഴ്ച പൂര്‍ണ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സൂചന.
Source link


