test del 4 copy of del 3

അന്ന് പോർവിളി, ഇന്ന് അനുനയം; ചൈനീസ് മണ്ണിൽ ട്രംപിന്റെ നയതന്ത്ര പരീക്ഷണം


ചൈനയെ വരിഞ്ഞുമുറുക്കുമെന്നു പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ്, ഇന്നു ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ എത്തുമ്പോൾ ലോകരാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. ശത്രുതയുടെ പഴയ പാഠങ്ങൾ മാറ്റിവച്ച്, തകരുന്ന വിപണിയെ താങ്ങാൻ ചൈനീസ് സഹായം തേടുന്ന ട്രംപിനെയാണ് ലോകം ഇപ്പോൾ കാണുന്നത്. വ്യാപാര യുദ്ധത്തിൽനിന്നു വ്യാപാരക്കരാറുകളിലേക്കുള്ള ഈ ചുവടുമാറ്റം ആഗോള രാഷ്ട്രീയത്തിലെ വൻ മാറ്റങ്ങളുടെ സൂചനയാണ്. 2017 നു ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ‘ട്രംപിനാണ് ചൈനയെ ആവശ്യം’ ഹോങ്കോങ് സർവകലാശാലയിലെ ‘ചൈനീസ് വിദേശ നയ’ വിഭാഗം പ്രഫ. അലെഹാൻഡ്രോ റെയ്‌സ് ഒരൊറ്റ വാക്യത്തിൽ ഈ സ്ഥിതിയെപ്പറ്റി പറയുന്നു: ‘‘ചൈനയ്ക്ക് ട്രംപിനെ ആവശ്യമുള്ളതിലും കൂടുതൽ ട്രംപിന് ചൈനയെ ആവശ്യമുണ്ട്.’’ ഇറാൻ സംഘർഷം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള ചൈനയുടെ റോൾ ഉറപ്പിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ അതിനു പകരം ചൈനയ്ക്ക് എന്തു ലഭിക്കും? ചൈന ആഗ്രഹിക്കുന്നത് ചിപ്‌ മേക്കിങ് ഉപകരണങ്ങൾക്കും അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾക്കും മേലുള്ള യുഎസിന്റെ നിയന്ത്രണം പിൻവലിക്കലും ഭാവിയിൽ ചൈനീസ് വ്യാപാര മേഖലയെ തകർക്കാനുള്ള നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പുമാണ്.∙ 2025 ഒക്ടോബറിൽ പരസ്പരം ഏർപ്പെടുത്തിയ തീരുവകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉണ്ടാക്കിയ കരാർ നീട്ടാൻ ഇരുനേതാക്കളും ആഗ്രഹിക്കുന്നു. വ്യാപാര കമ്മി കുറയ്ക്കാനായി ബോയിങ് വിമാനങ്ങൾ, സോയാബീനും ബീഫും അടക്കമുള്ള കാർഷിക ഉൽപന്നങ്ങൾ, ഊർജ ഉൽപന്നങ്ങൾ എന്നിവ വൻതോതിൽ വാങ്ങാൻ ചൈനയ്ക്കുമേലുള്ള യുഎസ് സമ്മർദം തുടരുന്നുണ്ട്. അതായത്, യുഎസിന്റെ ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെടുക എന്നതുതന്നെ.


Source link

Back to top button