test del 5 copy of del 3
ഹോർമുസ്: നിർണായക നടപടിയുമായി സൗദി, ബദൽപാത വഴി എണ്ണയൊഴുക്കും

റിയാദ് (സൗദി)∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഹോർമുസ് കടലിടുക്കിലെ തടസ്സം കാരണം നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാൻ ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ വഴി സൗദി അറേബ്യ വൻതോതിൽ എണ്ണ ഒഴുക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴിയാണിപ്പോൾ എണ്ണ പടിഞ്ഞാറൻ തീരത്തെ യാമ്പു വഴി വിപണിയിൽ എത്തിക്കുന്നത്. നിലവിൽ ഈ ബദൽ മാർഗത്തിലൂടെ 50 ലക്ഷം ബാരൽ കയറ്റുമതി ചെയ്യാം. എന്നാൽ, ലോകവിപണിയിലെ ക്ഷാമം പരിഹരിക്കാൻ കയറ്റുമതിയുടെ അളവ് ഗണ്യമായി കൂട്ടാനാണ് അരാംകോ ലക്ഷ്യമിടുന്നതെന്ന് സിഇഒ അമിൻ നാസർ വ്യക്തമാക്കി.
Source link


