test del 3

വിജയ് അണ്ണന്റെ ആദ്യ ഔദ്യോഗിക അഴിമതി, ഇയാളുടെ ശമ്പളം ഞങ്ങളുടെ പണമല്ലേ?: വിമർശിച്ച് നടി ജൂലി


തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടൻ വിജയ് വിവാദക്കുരുക്കിൽ. വിജയ്‌യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ‘ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. തമിഴ് ജനതയുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് മുൻ ബിഗ് ബോസ് താരവും നടിയുമായ ജൂലി രംഗത്തെത്തിയതോടെ സംഭവം ചർച്ചയായി. വിജയ്‌യുടെ നടപടിയെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ജൂലി തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ ‘തട്ടിപ്പിന്’ അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.  അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’– സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.  തിരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഉണ്ടായ ഈ ജ്യോത്സ്യ ‘വിവാദം’ വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Source link

Back to top button