test del 3
15 വർഷത്തിനുമേൽ പഴക്കമുള്ള 1,117 കെഎസ്ആർടിസി ബസുകൾ; കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ ആക്രിവിലയ്ക്കു പൊളിക്കേണ്ടി വരും

കോട്ടയം ∙ 15 വർഷത്തിനുമേൽ പഴക്കമുള്ള 1117 ബസുകൾക്കു മൂന്നാമതും ഇളവുതേടി കെഎസ്ആർടിസി. കേന്ദ്ര സർക്കാർ കനിഞ്ഞില്ലെങ്കിൽ 4 മാസത്തിനുശേഷം ഇവ ആക്രിവിലയ്ക്കു നൽകി പൊളിക്കേണ്ടി വരും. സംസ്ഥാനത്ത് ആകെ 4,625 കെഎസ്ആർടിസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ 24.2% ബസുകൾ പഴക്കമുള്ളതാണെന്നാണു കണക്ക്. പഴക്കമുള്ള ബസുകൾക്കു സർവീസ് തുടരാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി 2026 സെപ്റ്റംബർ 30നു കഴിയും.
Source link

