LATEST

‘പിണറായിയുടെ മകൻ തലയിൽ മുണ്ടിട്ട് ഗുരുവായൂരിലെത്തി, ജയരാജൻ ആരുമറിയാതെ വഴിപാട് ചെയ്യിപ്പിച്ചു, എന്തിനാണിതെല്ലാം?’


കണ്ണൂർ: സിപിഎം നേതാവ് പി ജയരാജൻ കൊടുങ്ങല്ലൂർ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തിയതിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്രദർശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഒളിച്ചും പാത്തും മിത്തുകളെ കാണാൻ പോകുന്നതെന്തിനാണ് എന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഗോപാലകൃഷ്‌ണൻ ചോദിച്ചു. ക്ഷേത്രം വലംവച്ച ശേഷം ആരുമറിയാതെ ജീവനക്കാരെക്കൊണ്ട് വഴിപാട് ചെയ്യിപ്പിച്ചത് എന്തിനാണ്? കഴിഞ്ഞ ദിവസം തലയിൽ മുണ്ടിട്ട് സാക്ഷാൽ പിണറായിയുടെ മകൻ ഗുരുവായൂരിൽ ദർശനം നടത്തിയത് എല്ലാവർക്കും അറിയാമെന്നും ഗോപാലകൃഷ്‌ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.


Source link

Back to top button