test del 4 copy of del 3

ഇന്നെങ്കിലും വരുമോ മുഖ്യമന്ത്രി പ്രഖ്യാപനം? മുരളീധരനും സുധീരനും ഒരേ നിലപാട്


ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയെങ്കിലും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇന്നലെയും കഴിഞ്ഞില്ല. ഇന്നു പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇന്നലെതന്നെ പ്രഖ്യാപനം വരുമെന്ന് എഐസിസിയിൽനിന്നു സൂചനകളുണ്ടായിരുന്നെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.തെരുവുപ്രകടനങ്ങളിലൂടെയുള്ള സമ്മർദം നല്ലതല്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. കെ.സി.വേണുഗോപാലിനു വേണ്ടി രംഗത്തുള്ള വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ പിന്തുണയെ ന്യായീകരിക്കുന്ന വാദങ്ങൾ അവതരിപ്പിച്ചു.സോണിയ ഗാന്ധി മുസ്‌ലിം ലീഗിന്റെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായം തേടി. സോണിയയുടെ അന്തിമതീർപ്പ് കൂടിയാകുന്നതോടെ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ദിവസം രാഹുലുമായി കൂടിക്കാഴ്ച നടത്തിയ പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായം തീരുമാനത്തെ സ്വാധീനിക്കുമെന്നു കരുതുന്നവരുണ്ട്. കർണാടകയിൽനിന്നു മടങ്ങിയെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ആശയവിനിമയം നടത്തി.


Source link

Back to top button