test del 3
ബിങ് ബിങ് ഗോൺ!!!, ബൈ ബെ ഫാസ്‌റ്റ് ബോട്ടുകൾ… എഐ ആക്രമണ ചിത്രങ്ങളുമായി ട്രംപ്

വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക നീക്കത്തിന്റെ എഐ നിർമിത ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് യുഎസ് സൈന്യം ഇറാന്റെ വിമാനത്തെയും ബോട്ടുകളെയും ആക്രമിക്കുന്ന തരത്തിലുള്ള സാങ്കൽപിക യുദ്ധചിത്രങ്ങൾ പുറത്തുവിട്ടത്. അത്യാധുനിക ലേസർ ആയുധം ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പൽ ഇറാൻ പതാകയുള്ള വിമാനത്തെ തകർക്കുന്നതാണ് ഒരു ചിത്രം. ആകാശത്തുവച്ച് ഇറാൻ വിമാനം പൊട്ടിത്തെറിക്കുന്ന ചിത്രത്തിന് ‘ലേസറുകൾ: ബിങ്, ബിങ്, ഗോൺ!!!’ എന്നാണ് ട്രംപ് അടിക്കുറിപ്പ് നൽകിയത്. മറ്റൊരു എഐ ജനറേറ്റഡ് ചിത്രവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. ഇറാന്റ ഫാസ്റ്റ് ബോട്ടുകളെ യുഎസ് തങ്ങളുടെ ഡ്രോൺ ഉപയോഗിച്ച് തകർക്കുന്നതാണ് ഈ ചിത്രം. ‘ബൈ ബൈ, ഫാസ്റ്റ് ബോട്ടുകൾ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
Source link

