test del 3
കുടിശികയായ 7 ലക്ഷത്തോളം രൂപ അടച്ചില്ല; കെഎസ്ആർടിസി ഗ്രാമവണ്ടി ബസ് സർവീസ് നിർത്തി

കുമ്പള ∙ കുടിശികയായ 7 ലക്ഷത്തോളം രൂപ നൽകാത്തതിനാൽ കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ തുടങ്ങിയ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി ബസിന്റെ ഓട്ടം നിർത്തി. ഇതോടെ ഈ ബസിനെ ആശ്രയിച്ചിരുന്ന ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ഒന്നുമുതലാണ് ബസ് സർവീസ് നിർത്തിയത്. ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഗ്രാമവണ്ടി സർവീസാണ് 6 മാസത്തെ കുടിശികയെ തുടർന്നത് കെഎസ്ആർടിസി നിർത്തിയത്.ഗ്രാമവണ്ടി സർവീസിനെ തുടർന്നു പഞ്ചായത്തിന് പ്രതിവർഷം 14 ലക്ഷത്തോളം രൂപയുടെ അധികബാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. 6 മാസത്തെ കുടിശിക അടയ്ക്കാനുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി കിട്ടിയാൽ തുക നൽകാനാകുമെന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി.അബ്ദുൽഖാദർ പറഞ്ഞു. തുക ഉടൻ അടയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Source link


