test del 3
യുഡിഎഫിന്റെ വലിയ ഭൂരിപക്ഷത്തിനു കാരണം എഐ: ന്യായീകരിച്ച് ടി.കെ.ഹംസ

മലപ്പുറം∙ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചത് നിർമിതബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയാണോ എന്ന് പരിശോധിക്കണമെന്ന് സിപിഎം നേതാവ് ടി.കെ.ഹംസ. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എഐ സഹായത്താല്‍ എവിടെയിരുന്നും വോട്ട് കൂട്ടാനാവുമെന്നും ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിലെ അധികാര തർക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുന്നതോടെ ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയിലെ പ്രായപരിധി കർശനമായി നടപ്പിലാക്കുന്നതും, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം നേതാക്കൾക്ക് ഇളവുകൾ നൽകുന്നതും സംഘടനാപരമായ ആവശ്യകതയാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ താൽക്കാലികം മാത്രമാണെന്നും ഹംസ പറഞ്ഞു.
Source link

