test del 3

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദനം; ഗൺമാൻമാരെ സസ്പെൻഡ് ചെയ്തേക്കും


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും. അന്നു മർദനമേറ്റവരിൽ ഒരാൾ ഇപ്പോഴത്തെ ആലപ്പുഴ എംഎല്‍എ എ.ഡി.തോമസാണ്. മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നൽകും. അംഗരക്ഷകരുടെ പ്രവൃത്തികളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചപ്പോഴും വടിയുമായി ഗൺമാനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കുകയാണ് ഗൺമാൻ ചെയ്യേണ്ടത്. ഇതിനു പകരം എസ്കോർട്ട് കാറിൽ എത്തി അക്രമത്തിനു നേതൃത്വം നൽകുകയായിരുന്നു.


Source link

Back to top button