LATEST

ഇതുവരെ അനുഭവിച്ചതൊന്നും ചൂടേ അല്ല, അടുത്തവർഷം കാത്തിരിക്കുന്നത് ഇതിലും വലുത്; മഴ പേരിനുമാത്രം, വീടിനുപുറത്തിറങ്ങിയാൽ പൊള്ളലേൽക്കും


തിരുവനന്തപുരം: സഹിക്കാവുന്നതിനും അപ്പുറമായ ചൂടാണ് ഈവർഷം കേരളീയർ അനുഭവിച്ചത്. പലയിടങ്ങളിലും നാൽപ്പതുഡിഗ്രിക്ക് മുകളിൽപ്പോയി ചൂട്. സൂര്യാതപം ഏറ്റ് ചിലർക്ക് ജീവൻ നഷ്ടമായപ്പോൾ മറ്റുചിലർക്ക് ഗുരുതരമായി പൊളളലേറ്റു. ഇപ്പോൾ ഇത്രയുമാണെങ്കിൽ അടുത്തവർഷം ഇതിനെക്കാൾ ചൂടുകൂടിയ ദിവസങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. എൽ നിനോ പ്രതിഭാസം (പസഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രാേപരിതലം അസാധാരണമായി ചൂടു പിടിക്കുന്നത്) എത്തുന്നതോടെയാണ് ഇതുവരെ അനുഭവിക്കാത്ത ചൂട് കേരളീയരെ പൊള്ളിക്കാൻപോകുന്നത്. ചൂട് കൂടുക മാത്രമല്ല മഴ തീരെ ദുർബലമാവുകയും ചെയ്യും. ലോകത്തുതന്നെ ചൂടുകൂടുന്ന പ്രവണത ഏറ്റവുമധികം കാണുന്നത് അറബിക്കടലിൽ ആയതിനാലാണ് കേരളത്തെ എൽ നിനോ കൂടുതലായി ബാധിക്കുന്നതെന്നാണ് സമുദ്ര കാലാവസ്ഥാ പഠന വിദഗ്ദ്ധർ പറയുന്നത്. ഈ വർഷം നവംബർ- ഡിസംബർ ആകുമ്പോൾ പെറുവിൽ എൽ നിനോ രൂപപ്പെടും. ഇതിന്റെ ആഘാതം അടുത്ത ഏപ്രിൽ-മേയ് ആകുമ്പോഴായിരിക്കും കേരളത്തിൽ അനുഭവപ്പെടുക. കൊങ്കൺ തീരമേഖലയിലും കടലിലും എൽനിനോ പ്രത്യാഘാതം രൂക്ഷമായി അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.


Source link

Back to top button