LATEST

മുൻമന്ത്രി കെ.ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആർ.സുരേഷ് നിര്യാതനായി


തിരുവനന്തപുരം: മുൻമന്ത്രി കെ.ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും ധനകാര്യ വകുപ്പ് റിട്ട.അഡീഷണൽ സെക്രട്ടറിയുമായ ആർ.സുരേഷ് (68, സുരേഷ് പൈ)നിര്യാതനായി. എറണാകുളത്ത് കുടുംബവീട്ടിൽ വെച്ച് ഞായറാഴ്ചയായിരുന്നു അന്ത്യം. ഇന്നലെ ജഗതി ഈസ്റ്റിലെ വീട്ടിൽ കൊണ്ടുവന്നശേഷം വൈകിട്ട് അഞ്ചിന് സംസ്‌കരിച്ചു. ഭാര്യ: ഗീത. മക്കൾ: അനുരാധ എസ്.പൈ (ബംഗളൂരു), അപർണ എസ്.പൈ (ഓസ്ട്രേലിയ). മരുമക്കൾ: അരുൺ ശ്യാംനാഥ് (പ്ലാനിംഗ് ബോർഡ്, തിരുവനന്തപുരം), കിരൺ കൃഷ്ണ (ഓസ്ട്രേലിയ). എറണാകുളം ടി.ഡി.റോഡിൽ രാമപൈയുടെ മകനായ സുരേഷ്, സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയും കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ മന്ത്രിയായിരുന്നപ്പോഴും പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു.


Source link

Back to top button