LATEST
കവടിയാർ വാഹനാപകടം, ആഷിക് സാനുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശി ആഷിക് സാനുവിനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈകാലുകൾക്കേറ്റ പൊട്ടലുകൾ പരിഹരിക്കാനാണ് ശസ്ത്രക്രിയ.അപകടത്തിൽ കാലിന് പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അസ്മ ഷിറിനെ സ്‌കാനിങ്ങിനും വിധേയയാക്കി. ചികിത്സയിലുള്ള ബംഗാൾ സ്വദേശി അലി അക്ബറിന്റെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.പാലക്കാട് സ്വദേശി നൗഷിജയുടെ മരണത്തിനും 6 പേർക്ക് പരിക്കേൽക്കാനും കാരണമായ വാഹനാപകടത്തിൽ കാർ ഓടിച്ച കുറവൻകോണം സ്വദേശി മോഹൻ തോമസിന്റെ (77) ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മോഹൻ തോമസ്.
Source link


