test del 4 copy of del 3

‘ഇറാന്റെ പ്രതികരണം വിഡ്ഢിത്തം, വായിക്കാൻ പോലും എനിക്ക് തോന്നിയില്ല’


വാഷിങ്ടൻ ∙ ഇറാനുമായുള്ള വെടിനിർത്തൽ നീക്കങ്ങൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്. ഇറാൻ നൽകിയ മറുപടി ട്രംപ് തൽക്ഷണം നിരസിച്ചതോടെ, 10 ആഴ്ചയായി തുടരുന്ന സംഘർഷം നീണ്ടുപോകുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഇത് ബാധിക്കുമെന്നുമുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്.യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം അംഗീകരിക്കുക, യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധവും ഉപരോധങ്ങളും നീക്കുക, ഇറാൻ എണ്ണ വിൽപ്പനയ്ക്കുള്ള വിലക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാൻ തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം യുഎസിനു നൽകാൻ തയ്യാറാണെന്ന് അവകാശപ്പെട്ട ട്രംപ്, അത് വീണ്ടെടുക്കാൻ ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രമേ ശേഷിയുള്ളൂ എന്നും കൂട്ടിച്ചേർത്തു.


Source link

Back to top button