LATEST

ലോറിയും ബസും കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം


കൊച്ചി: ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതി കുറഞ്ഞ വളവിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Back to top button