test del 5 copy of del 3
ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു ബസ് പെട്ടെന്നു നിർത്താൻ കഴിഞ്ഞതിനാൽ അപകടമൊന്നുമുണ്ടായില്ല. കെപി റോഡിൽ മരിയ ആശുപത്രിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. ഏനാത്ത് – അടൂർ റൂട്ടിലോടുന്ന ശ്രീമുരുകൻ ബസിന്റെ ടയറാണ് ഊരിപ്പോയത്.ഊരിയ ടയർ ഉരുണ്ട് മരിയ ജംക്‌ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്ക് ഉരുണ്ട് പോയി. ടയർ ഉരുണ്ടു വരുന്നതു കണ്ട് ആളുകൾ ഓടിമാറി. സംഭവത്തിനു ശേഷം യാത്രക്കാരെ ഇറക്കുകയും വർക്ക്ഷോപ്പിൽ നിന്ന് ആളെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണു സർവീസ് തുടർന്നത്.
Source link

