test del 4 copy of del 3

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് സർവീസ് മുടക്കി; നാൽപതോളം ബസുകളുടെ പെർമിറ്റ് വെട്ടാൻ ആർടിഎ


കാക്കനാട് ∙ സർവീസ് നിർത്തിവയ്ക്കൽ ഉൾപ്പെടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ നിയമലംഘനം നടത്തിയ നാൽപതോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിക്ക് റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി. കൊച്ചി നഗരത്തിലും ഗോശ്രീമേഖലയിലും സർവീസ് മുടക്കിയ ബസുകളും കഴിഞ്ഞ വർഷം അവസാനം കാക്കനാട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തിയ ബസുകളും നടപടി പട്ടികയിലുണ്ട്.ആർടിഎ അംഗങ്ങളായ റൂറൽ പൊലീസ് മേധാവി, ഡപ്യൂട്ടി ട്രാൻസ്പോർ‍ട്ട് കമ്മിഷണർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും കലക്ടർ നടപടി കൈക്കൊള്ളുക. കാക്കനാട് റൂട്ടിൽ കഴിഞ്ഞ വർഷം നവംബർ 3നാണ് സ്വകാര്യ ബസുകൾ അപ്രഖ്യാപിത പണിമുടക്ക് നടത്തിയത്. മുൻകൂർ നോട്ടിസ് ഇല്ലാതെ യാത്രക്കാരെ വലച്ചു പണിമുടക്കു നടത്തിയ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്ന മോട്ടർ വാഹന വകുപ്പിന്റെ ശുപാർശയാണ് ആർടിഎ യോഗം പരിഗണിച്ചത്.കൊച്ചി നഗരത്തിലും ഗോശ്രീ മേഖലയിലും ഉൾപ്പെടെ സർവീസ് നിർത്തിവച്ച ഏതാനും സ്വകാര്യ ബസുകൾക്കെതിരെയുള്ള നടപടികളും റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പരിഗണനയിലുണ്ട്. പെർമിറ്റ് സസ്പെൻഡ് ചെയ്യുക, പിഴ ഈടാക്കുക തുടങ്ങിയ നടപടികളാണ് ആർടിഎയുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യത. അടുത്ത ആർടിഎ യോഗത്തിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.


Source link

Back to top button