test del 3
‘നന്ദി അറിയിക്കാൻ പോലും എത്തിയില്ല; പകരം ടിവികെയ്ക്ക് ഒപ്പം ചേർന്നു’: കോൺഗ്രസിനെ വിമർശിച്ച് സ്റ്റാലിന്

ചെന്നൈ∙ കോൺഗ്രസിനെതിരെ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സ്റ്റാലിൻ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മുന്നണിയുടെ ഭാഗമായി ജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും ഡിഎംകെ ആസ്ഥാനത്ത് എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിർണായക ഘട്ടത്തിലും ഡിഎംകെയ്ക്ക് ഒപ്പം നിന്ന മുന്നണികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ തടസ്സമായി നിൽക്കില്ല. മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെനന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സ്ഥിരതയുള്ള സർക്കാർ രൂപീകരണം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം ഡിഎംകെ സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
Source link


