എല്ലാം ശുഭം വിജയ് വാഴ്ക

കോവളം സതീഷ്‌കുമാർ | Sunday 10 May, 2026 | 12:06 AM
ചെന്നൈ: വിജയ്, വെട്രി, വിസിൽ…. തമിഴകത്തെങ്ങും വിസിൽ മുഴക്കമാണ്. വിജയ് വാഴ്ക വിളികളും. വെട്രി എന്നാൽ വിജയം എന്നാണർത്ഥം. ട്വിസ്റ്റുകൾ നിറഞ്ഞ തമിഴക രാഷ്ട്രീയത്തിൽ ഇന്നലെ വൈകിട്ട് 5ന് വി.സി.കെ പിന്തുണ പ്രഖ്യാപിച്ചതോടെ എല്ലാം ശുഭം.
വി.സി.കെ കഴിഞ്ഞ ദിവസം ഉരുണ്ടുകളിച്ചിരുന്നു. വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാവളവൻ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനെ വീട്ടിലെത്തി സന്ദർശിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയാണെന്ന ധാരണ പരന്നു. ഇതിനിടെ സർക്കാരുണ്ടാക്കാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അണ്ണാ ഡി.എം.കെയും രംഗത്തെത്തി.
ഇന്നലെ രാവിലെ മുതൽ വി.സി.കെയായി ശ്രദ്ധാകേന്ദ്രം. തിരുമാവളവനെ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഫോണിൽ വിളിച്ച് ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. വൈകിട്ട് നാലോടെ തിരുമാവളവൻ പിന്തണക്കത്ത് ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ജനറൽ സെക്രട്ടറി ആധവ് അർജ്ജുനയ്ക്ക് കൈമാറി.
അണ്ണാ ഡി.എം.കെയിൽ വിതമ നീക്കം
അണ്ണാ ഡി.എം.കെ പിളർപ്പിലേക്കെന്ന റിപ്പോർട്ടുകളും വന്നു. എസ്.പി. വേലുമണി, വിജയഭാസ്കർ, സി.വി.ഷൺമുഖം എന്നിവരുടെ നേതൃത്വത്തിൽ 36 എം.എൽ.എമാരുടെ യോഗം ചെന്നൈയിൽ നടന്നു. ഡി.എം.കെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അണ്ണാ ഡി.എം.കെ രാവിലെ പിൻവാങ്ങിയിരുന്നു. പുതുച്ചേരിയിൽ പാർപ്പിച്ചിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ നേർന്നു.
Source link


