test del 1
ഉസ്താദിന്റെ വേഷത്തിലെത്തി പള്ളിയിൽ മോഷണം: പ്രതി പിടിയിൽ

സുൽത്താൻബത്തേരി: അമ്പലവയൽ മഞ്ഞപ്പാറ മസ്ജിദിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂർ കുപ്പിൽ ഷംസുദ്ദീനെ(41)യാണ് അറസ്റ്റ് ചെയ്തത്. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് വച്ചാണ് ഇയാളെ അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന നാൽപ്പത്തിയെട്ട് മണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഉസ്താദിന്റെ വേഷത്തിലെത്തിയാണ് പള്ളിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് പണം അപഹരിച്ചത്. ഇയാൾ പള്ളിയിൽ നിന്ന് ഇറങ്ങിവരുന്നതിന്റെ അടക്കം സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിൽ ഒരുലക്ഷത്തി അറുപതിനായിരം രൂപ പള്ളി ഓഫീസിൽ നിന്ന് എടുത്തതായി ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
Source link


