test del 5 copy of del 3

മുട്ടിക്കടവിൽ കാറും കാട്ടാനയും കൂട്ടിയിടിച്ചു; ആക്രമണത്തിനു തുനിഞ്ഞ കൊമ്പൻ പിന്മാറിയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടു


എടക്കര ∙ സിഎൻജി റോഡിൽ മുട്ടിക്കടവിൽ കാട്ടുകൊമ്പനും കാറും കൂട്ടിയിടിച്ചു. ഇടിയേറ്റശേഷം തിരിഞ്ഞുനിന്ന് കൊമ്പൻ ആക്രമണത്തിനു തുനിഞ്ഞുവെങ്കിലും പിന്നീട് പിന്മാറിയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടു. കോഴിക്കോട് വെള്ളിമാട് സ്വദേശിയായ എമിൽ ജോയിയും ഭാര്യ അനു ജോസഫും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഊട്ടിയിലേക്കു പോകുമ്പോൾ മുട്ടിക്കടവ് പെട്രോൾ പമ്പിനു സമീപം ഇന്നലെ രാവിലെ 6.45ന് ആണ് സംഭവം. കാറിന്റെ മുൻവശം തകരുകയും എ‍ൻജിനു കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എടക്കരയിൽനിന്നു പൊലീസും സമീപത്തെ വെള്ളുവശേരി സ്റ്റേഷനിൽനിന്നു വനപാലകരും സ്ഥലത്തെത്തി പരിസരത്ത് കൊമ്പന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചു. കൊമ്പൻ മുട്ടിക്കടവ് ഫാമിനു പിറകിലൂടെ കാട്ടിലേക്കു കയറിയിരുന്നു. വ്യാഴം രാത്രി കാടിറങ്ങിയ കൊമ്പൻ മാർത്തോമ്മാ സ്കൂൾ പരിസരത്തു വരെ വന്ന ശേഷമാണ് മടങ്ങിയത്.


Source link

Back to top button