test del 3
‘ബാഗ് തട്ടിയാണ് മൈക്ക് മൂളിയത്, എന്നെ നിരന്തരം വേട്ടയാടി; പിണറായി ഭരണം ഇല്ലാതായതില്‍ സന്തോഷം’

തിരുവനന്തപുരം∙ പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് മൂളിയതിന്റെ പേരില്‍ ഒരുപാട് ഉപദ്രവം നേരിടേണ്ടിവന്നുവെന്നും സംസ്ഥാനത്ത് പിണറായി ഭരണം ഇല്ലാതായതില്‍ സന്തോഷമുണ്ടെന്നും മൈക്ക് ഓപ്പറേറ്റര്‍ ആയിരുന്ന എസ്.രഞ്ജിത്ത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാറിലായതിന്റെ പേരില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുക്കുകയും ഉപകരണങ്ങള്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. മുദ്രാവാക്യം വിളിക്കൊപ്പം ഹൗളിങ് കൂടി വന്നപ്പോള്‍ ഞാന്‍ മനഃപൂര്‍വം ചെയ്തതാണെന്നാണു പൊലീസ് വിചാരിച്ചത്. അതോടെയാണ് എനിക്കെതിരെ കേസെടുക്കുകയും ഉപകരണങ്ങള്‍ പിടിച്ചുവയ്ക്കുകയും ചെയ്തത്. പിന്നെ അത് നാണക്കേടായി എന്ന് അറിഞ്ഞതോടെയാണ് കേസ് പിന്‍വലിച്ചത്. കോടതിയില്‍നിന്നുള്ള ഉത്തരവ് പ്രകാരം സാധനങ്ങള്‍ തിരിച്ചുകിട്ടുകയും ചെയ്തു. എന്റെ ഫെയ്‌സ്ബുക്കിലും മറ്റും വലിയ അധിക്ഷേപമായിരുന്നു. എന്നെ പോലെ ഒരുപാടു പേരെ ഇവര്‍ ദ്രോഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഭരണം മാറിയതില്‍ വലിയ സന്തോഷം തോന്നുന്നു. നല്ലൊരു മുഖ്യമന്ത്രി വരുമെന്നാണു പ്രതീക്ഷ.’ – വട്ടിയൂര്‍കാവില്‍ വിജയിച്ച കെ.മുരളീധരന്റെ പരിപാടിയില്‍ മൈക്ക് ഓപ്പറേറ്റ് ചെയ്യാനെത്തിയ രഞ്ജിത് പറഞ്ഞു.
Source link


