test del 4 copy of del 3
ഇനി പൂർണ വിലാസമില്ലാതെ കത്തയയ്ക്കാം, പകരം ഈ ‘ഇത്തിരിക്കുഞ്ഞൻ’ മതി, വമ്പൻ മാറ്റത്തിന് തപാൽ വകുപ്പ്; എങ്ങനെ ഉപയോഗിക്കും?

ന്യൂഡൽഹി∙ കത്തയയ്ക്കുമ്പോൾ ഭാവിയിൽ വീട്ടുപേരും സ്ഥലവും ജില്ലയും പിൻകോഡുമൊന്നും നീട്ടിയെഴുതേണ്ട. യുപിഐ/ഇമെയിൽ ഐഡികൾക്ക് സമാനമായ കുഞ്ഞൻ ഡിജിറ്റൽ വിലാസത്തിലൂടെ കത്തുകളും പാഴ്സലുകളും അയയ്ക്കാവുന്ന തപാൽ വകുപ്പിന്റെ പുതിയ സംവിധാനത്തിന്റെ ആദ്യ പരീക്ഷണം വിജയം. പൂർണ മേൽവിലാസത്തിനു പകരം വ്യക്തിയുടെ പേരും യുപിഐ/ഇമെയിൽ ഐഡിക്ക് സമാനമായ ഒരു വിലാസവും (ഉദാ: johndoe@dhruva) മാത്രം കവറിൽ രേഖപ്പെടുത്തിയാൽ മതി. മേൽവിലാസത്തെക്കാൾ കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് തപാൽ ഉരുപ്പടിയെത്തും.തുടർപരീക്ഷണങ്ങൾക്കു ശേഷം ഒന്നരവർഷം കഴിഞ്ഞ് പൂർണതോതിൽ നടപ്പാക്കിയേക്കും. ഇന്ത്യൻ തപാൽ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നാണിത്.എന്ന ഡിജിറ്റൽ വിലാസവും മാത്രമാണുണ്ടായിരുന്നത്. അയച്ചയാളുടെ പേരിനൊപ്പം tech199@work.dop എന്ന വിലാസവും.
Source link


