test del 4 copy of del 3
ഒരടി പിന്നോട്ടില്ല, മൂവരും; എണ്ണത്തിനോ ജനവികാരത്തിനോ മാർക്ക്, അതോ ഒത്തുതീർപ്പോ?

തിരുവനന്തപുരം ∙ എംഎൽഎമാരുടെ എണ്ണത്തിനാണോ ജനവികാരത്തിനാണോ ഹൈക്കമാൻഡ് മാർക്കിടുക എന്ന ഉദ്വേഗമുനയിലാണ് കേരളത്തിലെ കോൺഗ്രസും യുഡിഎഫും. എണ്ണം മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും. ജനവികാരമാണു പരിഗണിക്കുന്നതെങ്കിൽ വി.ഡി.സതീശനു നറുക്കു വീഴും. ഒത്തുതീർപ്പിന്റെ മാർഗമാണ് അവലംബിക്കുന്നതെങ്കിൽ രമേശ് ചെന്നിത്തലയും. നാലാമതൊരാൾ എന്ന ചിന്ത നേതൃതലത്തിലില്ല; പക്ഷേ, ആ സാധ്യത വരെ ചിലർ ചൂണ്ടിക്കാട്ടുന്ന തരത്തിൽ കോൺഗ്രസ് രാഷ്ട്രീയം പ്രവചനാതീതമായി.വാശിയോടെ നിൽക്കുന്ന 3 നേതാക്കളെയും എങ്ങനെ ഹൈക്കമാൻഡ് മെരുക്കുമെന്നതിൽ ആർക്കും വ്യക്തതയില്ല. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനത്തിലാണ് രമേശും സതീശനും. ജൂനിയറായ സതീശനാണ് നറുക്കു വീഴുന്നതെങ്കിലും മന്ത്രിയാകില്ലെന്ന നിലപാടിലാണ് രമേശ്. ഒത്തുതീർപ്പെന്ന നിലയിൽ രമേശിനെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം വന്നാൽ അതിനോടു യോജിക്കുമെന്ന സൂചനകളും സതീശൻ നൽകുന്നില്ല. അവസരങ്ങൾ പലതു നിഷേധിക്കപ്പെട്ട തനിക്ക് ഇത് എന്തുകൊണ്ടും അർഹതപ്പെട്ടതാണെന്നു സതീശൻ കരുതുന്നു. ഹൈക്കമാൻഡ് തീരുമാനം മറിച്ചായാൽ നിശ്ശബ്ദമായി പിൻവാങ്ങുമെന്ന് അടുപ്പമുള്ളവരോട് സതീശൻ പറയുന്നുണ്ടെങ്കിലും അതിൽ കീഴടങ്ങലിന്റെ സ്വരമല്ല ഉള്ളത്.
Source link


