test del 3

ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം: പ്രതി പിടിയിൽ; പെ‍ാലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം


അമ്പലവയൽ ∙ മസ്ജിദിൽ‍ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം നടത്തിയ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. കോഴിക്കോട് ബേപ്പൂർ സ്വദേശി കൂപ്പിയിൽ സംഷുദീനെ (41)യാണ് അമ്പലവയൽ പെ‍ാലീസ് അറസ്റ്റ് ചെയ്തത്. കഴി‍ഞ്ഞ ദിവസമാണ് മ​ഞ്ഞപ്പാറ ജൂമാ മസ്ജിദിന്റെ ഒ‍ാഫിസ് പൂട്ട് മുറിച്ച് അലമാരയിലുണ്ടായിരുന്ന 1.60 ലക്ഷം മോഷ്ടിച്ചത്. മറ്റെ‍ാരു പൂട്ടും താക്കോലുമിട്ട് ഒ‍ാഫിസ് പൂട്ടിയാണ് മോഷ്ടാവ് പണവുമായി സ്ഥലം വിട്ടത്. പിന്നീട് പാലക്കാട്ടേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ് അമ്പലവയൽ പെ‍ാലീസ് സംഘം അവിടുത്തെ പെ‍ാലീസിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കിയത്. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ 2023–ൽ സമാനമായ കേസുണ്ടായിരുന്നു. പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതി.


Source link

Back to top button