test del 4 copy of del 3
സതീശന് ഡൽഹിയിൽ സ്വീകരണം, സണ്ണി ജോസഫിനു നേരെ പ്രതിഷേധം; മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഇടപെടില്ല

ന്യൂഡൽഹി∙ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകൾ. വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഡൽഹിയിലുണ്ട്. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനമെടുക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.നേതാക്കൾ ഷാൾ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ വി.ഡി.സതീശൻ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ കേരള ഹൗസിലേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹവും മുറിയിലേക്കു പോയി.
Source link


