LATEST

ഭരണമാറ്റം കുടുംബശ്രീയിലേക്കും; കരാർ ജീവനക്കാർ തെറിക്കും പുറത്താവുന്നത് 2624 പേർ


കാസർകോട്/ കൊച്ചി: പത്തു വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത. സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ കാലാവധി ധൃതിപിടിച്ചു പുതുക്കാനുള്ള നീക്കം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തടഞ്ഞു.പുതിയ സർക്കാർ അധികാരമേറ്റശേഷംജൂൺ ഒന്നിനു ശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനും നിർദേശം നല്കിയിട്ടുണ്ട്.ഓരോ വർഷവും മാർച്ച് 31ന് അവസാനിക്കുന്ന കരാർ, ഏപ്രിലിൽ പുതുക്കിവരുകയായിരുന്നു.


Source link

Back to top button