LATEST

തരൂരിന്റെ പേരിലുള്ള വ്യാജ വീഡിയോകൾ ഒഴിവാക്കും


ന്യൂഡൽഹി: ശശി തരൂരിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നീക്കാൻ ഉത്തരവിടാമെന്ന് ഡൽഹി ഹൈക്കോടതി. തരൂരിന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ജസ്റ്റിസ് മിനി പുഷ്ക്കർണയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിശദമായ ഉത്തരവിറക്കും. പൊതുജീവിതത്തിനുടമയായ വ്യക്തിയുടെ ഡീപ് ഫേക്ക് – എ.ഐ നിർമ്മിത വീഡിയോകളാണ് പ്രചരിക്കുന്നതെന്ന് തരൂരിന് വേണ്ടി ഹാജരായ അഡ്വ. അമിത് സിബൽ വാദിച്ചു. പാകിസ്ഥാനെ തരൂർ പ്രകീ‌ർത്തിക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ വരെയുണ്ട്. അപകീർത്തിപ്പെടുത്തുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഹർജിയിൽ ആരോപിച്ചു. കേന്ദ്രസർക്കാരിനും, സമൂഹ മാദ്ധ്യമങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കം മറുപടി നൽകണം.


Source link

Back to top button