നാളെ മുതൽ ടിക്കറ്റിൽ മാറ്റം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയ്ക് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: ‘ജെൻഡർ ടിക്കറ്റിംഗ്’ എന്ന പുതിയ സംവിധാനവുമായി കെഎസ്ആർടിസി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഡിഎഫ് അധികാരത്തിൽ വന്നാൽ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. പ്രതിദിനം എത്ര സ്ത്രീകളാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്നാണ് സൂചന. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരുടെ ജെൻഡർ ഇടിഎം മെഷീനിൽ കണ്ടക്ടർ രേഖപ്പെടുത്തണം. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐ.ടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കുമെന്നും കെഎസ്ആർടിസി എം.ഡി ഡോ.പി.എസ് പ്രമോജ് ശങ്കർ പറഞ്ഞു.
Source link


