test del 4 copy of del 3

ബൈക്കിൽ ലോറിയിടിച്ച് അപകടം; കോട്ടയം സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു


കോഴിക്കോട് ∙ കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.നാട്ടിൽനിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് എത്തിയ ഇരുവരും റൂമിൽ എത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കസബ പൊലീസ് കേസ് എടുത്തു. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രി നടത്തി. ഷീജമോളാണ് നെബീലിന്റെ മാതാവ്. സഹോദരൻ: ഫാസിൽ മുഹമ്മദ്.


Source link

Back to top button